Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റം അനിവാര്യം: പുന്നല ശ്രീകുമാര്‍
01/02/2021
കെപിഎംഎസ് 1359-ാം നമ്പര്‍ തോട്ടകം ശാഖയുടെ നേതൃത്വത്തില്‍ വാക്കേത്തറ സെറ്റില്‍മെന്റ് ജങ്ഷനില്‍ സ്ഥാപിച്ച മഹാത്മ അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അനാഛാദനം ചെയ്യുന്നു.

വൈക്കം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ നവോത്ഥാന മുന്നേറ്റം അനിവാര്യമാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് 1359-ാം നമ്പര്‍ തോട്ടകം ശാഖ വാക്കേത്തറ സെറ്റില്‍മെന്റ് ജങ്ഷനില്‍ സ്ഥാപിച്ച അയ്യന്‍കാളിയുടെ പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്തു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡന്റ് രതീഷ് നികര്‍ത്തില്‍ അധ്യക്ഷത വഹിച്ചു. സികെ ആശ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പിവി ബാബു, ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോന്‍, കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ സനീഷ് കുമാര്‍, വൈക്കം യൂണിയന്‍ പ്രസിഡന്റ് ആര്‍ ബാലചന്ദ്രന്‍, സെക്രട്ടറി കെ അശോകന്‍, കെയു അനില്‍, ബ്ലോക്ക് പഞ്ചായത്തത്ത് അംഗം സുജാത മധു, ഗ്രാമപഞ്ചായത്തംഗം ഷീജ ബൈജു, കെ ഹരീഷ്, ഡോ. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശില്‍പി നിധീഷ് മാഞ്ഞൂരിനെ ആദരിച്ചു.