Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ക്ഷേത്രത്തില്‍ കാവടി ഘോഷയാത്ര ഭക്തിനിര്‍ഭരമായി
29/01/2021
അക്കരപ്പാടം ബാലസുബ്രഹ്മണ്യസ്വാമി ഓങ്കാരേശ്വര ക്ഷേത്രത്തിലെ തൈപൂയ്യ ഉത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ ഭസ്മകാവടികള്‍ അഭിഷേകത്തിനായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നു.

അക്കരപ്പാടം ക്ഷേത്രത്തില്‍ കാവടി ഘോഷയാത്ര

വൈക്കം:  എസ്എന്‍ഡിപി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ കീഴിലുളള ബാലസുബ്രഹ്മണ്യസ്വാമി ഓങ്കാരേശ്വര ക്ഷേത്രത്തില്‍ തൈപൂയ്യ മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം നടന്ന ഇളനീര്‍ ഘോഷയാത്രയില്‍ വൃതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ പങ്കെടുത്തു. അറുമുഖന്‍ കാവടി സമാജത്തിന്റെ നേതൃത്വത്തിലും ഇളനീര്‍ ഘോഷയാത്ര നടത്തി. വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ ഭസ്മകാവടികള്‍ ക്ഷേത്ര മതില്‍ക്കകത്ത് നിറഞ്ഞാടിയത് വര്‍ണങ്ങളുടെ പൂരമായി. ക്ഷേത്രം തന്ത്രി വൈക്കം കരുണാകരന്‍, മേല്‍ശാന്തി അനില്‍ മഹാദേവന്‍, കീഴ്ശാന്തി വൈക്കം സനീഷ് എന്നിവര്‍ കാവടി അഭിഷേകത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചു. വൈകിട്ട് തെക്ക്ഭാഗം കേന്ദ്രീകരിച്ചും വടക്ക് ഭാഗം കേന്ദ്രീകരിച്ചും ഗുരുകൃപ കാവടിസമാജത്തിന്റെയും അറുമുഖന്‍ കാവടി സമാജത്തിന്റെയും നേതൃത്വത്തില്‍ നിരവധി ഭസ്മകാവടികള്‍ അഭിഷേത്തിനായി ക്ഷേത്രത്തിലെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങിന് പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എംആര്‍ രതീഷ്, പി സദാശിവന്‍, സുനില്‍കുമാര്‍, ചന്ദ്രന്‍ ചുള്ളവേലില്‍, കെപി ഷാജി, ജയകുമാര്‍, പ്രസന്നന്‍, സരസന്‍, വിപിന്‍, രഞ്ജിത്ത്, എന്‍സി ഷാജി, സനോജ്, പ്രേമാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.