Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിഐടിയു തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു
29/01/2021
സിഐടിയു വൈക്കം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം കെകെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും, മറ്റു പത്ത്  മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ടും സിഐടിയു ഏരിയാ കമ്മിറ്റിയുടെ  നേതൃത്വത്തില്‍  തൊഴിലാളി കൂട്ടായ്മ  സംഘടിപ്പിച്ചു. കച്ചേരിക്കവലയില്‍ നടത്തിയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം കെകെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ വൈസ് പ്രസിഡന്റ് ടി ജി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇഎന്‍ സാലിമോന്‍, സിഎസ് ശ്രീകുമാര്‍, സുനിത ശ്രീകുമാര്‍, ഏരിയ പ്രസിഡന്റ് പിവി പുഷ്‌ക്കരന്‍, കെ കുഞ്ഞപ്പന്‍, സിപി ജയരാജ്, കെഎസ് ഗോപിനാഥന്‍, ഒഎം ഉദയപ്പന്‍, പിഎസ് മോഹനന്‍, എന്‍എസ് സജീവ് എന്നിവര്‍ പ്രസംഗിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാസന്ധ്യയും അരങ്ങേറി.