Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തില്‍ സൗജന്യ ആട് വിതരണം നടത്തി
29/01/2021
തലയാഴം പഞ്ചായത്തില്‍ പ്രളയത്തില്‍ ദുരിതം അനുഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിന്റ് കെ ബിനുമോന്‍ നിര്‍വഹിക്കുന്നു.

വൈക്കം:  2018 ലെ മഹാപ്രളയത്തില്‍ ദുരിതമനുഭവിച്ച തലയാഴം പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിപ്രകാരം ആടുകളെ വിതരണം ചെയ്തു. ജനകീയ ആസൂത്രണ പദ്ധതിയില്‍പെടുത്തി 3.60 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. 60 കുടംുബങ്ങള്‍ക്ക് 12000 രൂപ വീതം ചെലവഴിച്ച് രണ്ടു ആടുകളെ സൗജന്യമായാണ് നല്‍കിയത്. ആട് വിതരണം പഞ്ചായത്ത് പ്രസിഡന്റ്  കെ ബിനുമോന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് പി ദാസ് അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ. ബിജു കെ വര്‍ഗീസ്, വൈസ് പ്രസിഡന്റ് സിനി സാലി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എല്‍ സെബാസ്റ്റ്യന്‍, മെമ്പര്‍മാരായ റോസി ബാബു, ഷീജ ബൈജു, കൊച്ചുറാണി, ടി മധു, കെഎസ് പ്രീജുമോന്‍, ഷീജ ഹരിദാസ്,  ജെല്‍സി സോണി എന്നിവര്‍ പങ്കെടുത്തു.