Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്ത് വര്‍ഷക്കാലം സര്‍ക്കാര്‍ സര്‍വീസുള്ള താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും: മന്ത്രി ഇപി ജയരാജന്‍
28/01/2021
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഉദയനാപുരത്ത് നിര്‍മിച്ച മസ്‌ലിന്‍ ഖാദി ഉല്‍പാദന മന്ദിരം വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് വര്‍ഷക്കാലം താത്ക്കാലിക സേവനം ചെയ്തിട്ടുള്ള മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഉദയനാപുരത്ത് നിര്‍മിച്ച മസ്‌ലിന്‍ ഖാദി ഉല്‍പാദന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസ്‌ലിന്‍ ഖാദി ഉല്‍പാദന മന്ദിരം ഖാദി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി മാറ്റുമെന്നും മേഖലയിലെ 25000 തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. എച്ച്എന്‍എല്ലിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൊടുക്കാനുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനൂകൂല്യങ്ങളും ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.  സികെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. 40 ലക്ഷം രൂപ ചിലവിലാണ് മസ്‌ലിന്‍ ഖാദി ഉല്‍പാദന മന്ദിരം നിര്‍മിച്ചത്. തറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വ്വഹിച്ചു. ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെഎ രതീഷ്, വാര്‍ഡ് കൗണ്‍സിലര്‍ എന്‍ അയ്യപ്പന്‍, കെഎസ് സജീവ്, ടിഎല്‍ മണി, ടിവി ബേബി, കെഎസ് പ്രദീപ് കുമാര്‍, ഗിരിജാമണി ബാലകൃഷ്ണന്‍, എം സുരേഷ് ബാബു, എന്നിവര്‍ പ്രസംഗിച്ചു. മന്ദിരത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ വസ്തു ഉടമ പിഎം ഹരിവര്‍മ്മയെ ചടങ്ങില്‍ ആദരിച്ചു.