വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ഹരിത ഉദ്യാനത്തിന് തുടക്കമായി
28/01/2021
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ഹരിത ഉദ്യാനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.
വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം ഹരിത ഉദ്യാനം പദ്ധതിക്കു തുടക്കം കുറിച്ചു. ബ്ലോക്ക് ഓഫീസില്‍ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സലില, കെഎസ് ഗോപിനാഥന്, സുഷമ സന്തോഷ് എംകെ ശീമോന്, ഒഎം ഉദയപ്പന്‍, റാണി മോള്, സുജാതാ മധു, ജസീല നവാസ്, ജോയിന്റ് ബിഡിഒ ഷൈല, എഡിഒ ശോഭ, ശ്രീകല , എ ഇ ഗീത എന്നിവര്‍ പങ്കെടുത്തു.