Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീകുരുംബ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
27/01/2021
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്ര മഹോത്സവത്തിന് സമാരംഭം കുറിച്ച് തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പള്ളിവാളില്‍ കാപ്പ് കെട്ടുന്നു.

വൈക്കം   തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പൂരം നക്ഷത്ര മഹോത്സവം തുടങ്ങി. പള്ളിവാളില്‍ കാപ്പ് കെട്ടി ഉത്സവം തുടങ്ങുന്ന ആചാരമാണ് ഇവിടെ. തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര നടയില മണ്ഡപത്തില്‍ വച്ചു ചടങ്ങ് നടത്തി.  മേല്‍ശാന്തി ടിഎസ് രാധാകൃഷ്ണന്‍ സഹകാര്‍മികത്വം വഹിച്ചു. കോവിഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം ആഘോഷങ്ങള്‍ ഒഴവാക്കി ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. പ്രസിഡന്റ് സുനില്‍ കുമാര്‍, സെക്രട്ടറി പിഎസ് ചന്ദ്രന്‍ ,മാനേജര്‍ എന്‍കെ ലാലപ്പന്‍, ട്രഷറര്‍ ശൂലപാണി, വത്സ ഗീതന്‍, ബി അശോകന്‍. ജെ അഭിലാഷ്, കെസി പ്രദീപന്‍. കെ സാബു, എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നു രാത്രി 8.30ന് കാവടി അഭിഷേകം, 29ന് രാവിലെ എട്ടിന് തിരുവാഭരണം എഴുന്നള്ളിപ്പ്, 11.30ന് ആയില്യം പൂജ, സര്‍പ്പപൂജ, തളിച്ചുകുട, വൈകിട്ട് സോപാനസംഗീതം, 30ന് രാവിലെ ആറിന് സോപാനസംഗീതം, വൈകിട്ട് ആറിന് ദീപകാഴ്ച്ച, ഏഴിന് വില്‍പാട്ട്, പൂരം നക്ഷത്ര മഹോത്സവ ദിവസമായ 31ന് രാവിലെ ഒന്‍പതിന് തോറ്റംപാട്ട്, 11ന് പൂരം തൊഴല്‍, വൈകിട്ട് 6.30ന് ദീപകാഴ്ച്ച, പുഷാപാഭിഷേകം, മഹാഗുരുതി എന്നിവ നടക്കും.