Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
27/01/2021
വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാ കവാടത്തില്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ദേശീയ പതാക ഉയര്‍ത്തുന്നു.



വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു നഗരസഭ കവാടത്തിനു മുന്നില്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ദേശീയ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, കെപി സതീശന്‍, പ്രീതാ രാജേഷ്, സിന്ദു സജീവന്‍, ബി ചന്ദ്രശേഖരന്‍, ആര്‍ സന്തേഷ്, എന്‍ അയ്യപ്പന്‍, ലേഖ ശ്രീകുമാര്‍, എംകെ മഹേഷ്, മോഹനകുമാരി, അശോകന്‍ വെള്ളവേലില്‍, രാധിക ശ്യാം, എസ് ഇന്ദിരാദേവി, ബിജിമോള്‍, എബ്രഹാം പഴയകടവന്‍, പിഎസ് രാഹുല്‍, ബിന്ദു ഷാജി, ഗിരിജാകുമാരി എന്നിവര്‍ പങ്കെടുത്തു. കൗണ്‍സിലര്‍മാര്‍ക്കും നഗരസഭാ ജീവനക്കാര്‍ക്കും പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. സത്യാഗ്രഹ സ്മാരക സമുച്ചയത്തില്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
കേരള  സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക സമുച്ചയത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. സത്യാഗ്രഹ സ്മാരകത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് കെടി രാംകുമാര്‍ പതാക ഉയര്‍ത്തി. രക്ഷാധികാരി സിആര്‍ജി നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്യാപ്റ്റന്‍ എസ്എസ് സിദ്ധാര്‍ത്ഥന്‍, പിഎസ് വിലാസന്‍, എന്‍ ഹരിദാസ്, ശിവന്‍കുട്ടി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.