Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊയ്ത്തുകഴിഞ്ഞിട്ടും നെല്ല് സംഭരണമായില്ല; കര്‍ഷക പ്രതിനിധികള്‍ പാടശേഖരം സന്ദര്‍ശിച്ചു
27/01/2021
കൊയ്ത്തു കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും നെല്ലുസംഭരണം ആരംഭിക്കാത്തതിനെ തുടര്‍ന്ന് തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇഎന്‍ ദാസപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്നു.

വൈക്കം കൊയ്ത്തു കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും നെല്ലുസംഭരണം ആരംഭിക്കാത്ത തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്തില്‍ വൈക്കം കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇഎന്‍ ദാസപ്പന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പടശേഖരത്തിലെ നെല്‍കൂനകള്‍ സന്ദര്‍ശിച്ച് നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച സംഘം നല്ല വിളവായ നെല്ല് സംഭരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയച്ച് സികെ ആശ എംഎല്‍എ മന്ത്രിയെ നേരില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കെകെ ചന്ദ്രബാബു, ബികെഎംയു മണ്ഡലം പ്രസിഡന്റ് പിഎസ് പുഷ്‌കരന്‍, ബ്രാഞ്ച് സെക്രട്ടറി സോനീഷ്, പാടശേഖരസമിതി പ്രസിഡന്റ് സിബിച്ചന്‍, സെക്രട്ടറി പ്രകാശന്‍, ഗോപാലകൃഷ്ണന്‍ കാര്‍ത്തികേയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മൂന്നം വലിക്കരി, വനം നോര്‍ത്ത് പാടശേഖരസമിതി ഭാരവാഹികളും നെല്ലുസംഭരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു.