Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഖാദി ഉല്‍പാദന മന്ദിരം ഉദ്ഘാടനം 28ന് 
27/01/2021

വൈക്കം: ഖാദി ബോര്‍ഡിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദയനാപുരത്ത് നിര്‍മിച്ച മസ്‌ലിന്‍ ഖാദി ഉല്‍പാദന മന്ദിരം 28 വ്യാഴാഴ്ച രാവിലെ 10ന് വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സികെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിക്കും. യൂണിറ്റ് സ്ഥിതിചെയ്യുന്ന സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ കുടുംബത്തിലെ മുതിര്‍ന്ന അംഗം പിഎം ഹരിവര്‍മയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് പൊന്നാടയണിയിച്ച് ആദരിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, നഗരസഭ കൗണ്‍സിലര്‍ എന്‍ അയ്യപ്പന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം കെഎസ് സജീവ്, ഖാദി ബോര്‍ഡ് മെമ്പര്‍മാരായ ടിഎല്‍ മാണി, ടിവി ബേബി, ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ. കെഎ സതീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെഎസ് പ്രദീപ്കുമാര്‍, ഗിരിജാമണി ബാലകൃഷ്ണന്‍, എം സുരേഷ്ബാബു എന്നിവര്‍ പ്രസംഗിക്കും.