Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണം: ജോയിന്റ് കൗണ്‍സില്‍
22/01/2021
ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെപി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:   അന്നം തരുന്ന കര്‍ഷകര്‍ നടത്തുന്ന സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു മാസത്തോളമായി ഡല്‍ഹിയില്‍ പ്രതികൂലമായ കാലാവസ്ഥയെപോലും തരണം ചെയ്ത് കര്‍ഷകര്‍ സമരം ചെയ്തുവരികയാണ്. സമരത്തെ പരിഹസിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കര്‍ഷകവിരുദ്ധമായ ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി ഗോപകുമാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്പി സുമോദ്, സംസ്ഥാന കൗണ്‍സില്‍ അംഗം ടിഎസ് സുരേഷ് ബാബു, പ്രീതി പ്രാഹ്ലാദ്, കെ വിജയന്‍, മേഖലാ സെക്രട്ടറി എം രാംദാസ്, പിബി സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.