Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ കഥകള്‍ കാലഘട്ടത്തോട് സംവദിക്കുന്നത്: കെആര്‍ മീര
22/01/2021
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 13-ാമത്  ബഷീര്‍ അവാര്‍ഡ്  പ്രൊഫ. എംകെ സാനുമാഷിന് കെആര്‍ മീര നല്‍കുന്നു.

തലയോലപ്പറമ്പ്: ബഷീര്‍ കഥകള്‍ ഇന്നും വായിക്കപ്പെടുന്നത് ഈ കാലഘട്ടത്തോട് സംവദിക്കുന്നതു കൊണ്ടാണെന്ന് എഴുത്തുകാരി കെആര്‍ മീര. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 13-ാമത്  ബഷീര്‍ അവാര്‍ഡ് പ്രൊഫ. എംകെ സാനുവിന് കൈമാറി സംസാരിക്കുകയായിരുന്നു അവര്‍. ലളിതവും സരളവുമായിരുന്നു ബഷീര്‍ കൃതികള്‍ ഇന്നും പ്രസക്തമാകുന്നതും ഇതുകൊണ്ട് തന്നെയാണെന്നും കെഅര്‍ മീര പറഞ്ഞു. കണ്ടു പരിചിതമായ രംഗങ്ങളെ സൗന്ദര്യബോധത്തോടെ ചിട്ടപ്പെടുത്തിയ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് പ്രൊഫ. എം കെ സാനു പറഞ്ഞു. സാഹിത്യകാരനെ സംബന്ധിച്ച് ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഥകളുടെ സൗന്ദരവല്‍ക്കരണത്തില്‍ ഭാഷ വലിയ പങ്കാണ് വഹിക്കുന്നത്. ബഷീര്‍ കൃതികളിലെല്ലാം നമുക്ക് ആ ശൈലിയുടെ സൗന്ദര്യവല്‍ക്കരണം കാണാന്‍ സാധിക്കുമെന്നും പ്രൊഫ. എം കെ സാനു കൂട്ടിച്ചേര്‍ത്തു. മൂവാറ്റുപുഴയാറിന്റെ തീരത്തെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമര്‍പ്പണം നടന്നത്.  പ്രൊഫ. എംകെ സാനുവിന്റെ ദുരന്ത നാടകം അജയ്യതയുടെ അമര സംഗീതം എന്ന സാഹിത്യ നിരൂപണത്തിനാണ് 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് ലഭിച്ചത്.  ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി കെ ഹരികുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, ട്രസ്റ്റ് സെക്രട്ടറി ഡോ. സിഎം കുസുമന്‍, ഡോ. വികെ ജോസ്, സുഭാഷ് പുഞ്ചക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.