Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുഭിക്ഷ കേരളം പദ്ധതിയില്‍ ഇനി തരിശ്ശുഭൂമികള്‍ കൃഷിയിടങ്ങളായി മാറും; കൈതാങ്ങായി തൊഴിലുറപ്പ് തൊഴിലാളികള്‍.
21/01/2021
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം നഗരപരിധിയില്‍ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ തൈ നടീല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരപരിധിയിലെ പുരയിടങ്ങളില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ യോഗ്യമാക്കി ജൈജവ പച്ചക്കറി കൃഷി ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമായി. വൈക്കം നഗരസഭ, കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ചെറുതും വലുതുമായ പുരയിടങ്ങള്‍ കണ്ടെത്തി ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നത്. പരമാവധി സ്ഥലങ്ങളില്‍ കൃഷി വ്യാപിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കി  പുരയിട ഉടമകളെ പ്രാപ്തരാക്കും. വൈക്കം നഗരസഭ ഒന്നാം വാര്‍ഡില്‍ ഉദയുനാപുരം ശ്രീകൃഷ്ണപുരം വാരിയത്ത് ആര്‍ ശ്രീകുമാറിന്റെ രണ്ട് ഏക്കര്‍ സ്ഥലത്താണ് കൃഷിയുടെ തുടക്കം.  തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പുരയിടത്തിലെ പച്ചക്കാടുകള്‍ വെട്ടി നീക്കി സ്ഥലം കൃഷിയോഗ്യമാക്കി തടങ്ങള്‍ ഒരുക്കി. ജൈവ കീടനാശിനിയും ജൈവ വളങ്ങളുമപയോഗിച്ച് വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കും. പച്ചമുളക്, പയര്‍, വെണ്ട, പടവലം, ചീര, തക്കാളി, വഴുതന, പാവക്ക, കുമ്പളം, കുക്കുമ്പര്‍, തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ എത്തിയ പ്രവാസികളെ സംഘടിപ്പിച്ചു കൂടുതല്‍ മേഘലകളില്‍ കൃഷി നടത്താനും പദ്ധതിയുണ്ട്. ഒന്നാം വാര്‍ഡില്‍ ശ്രീകൃഷ്ണപുരം വാരിയത്ത് ആര്‍ ശ്രീകുമാറിന്റെ പുരയിടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കിയ കൃഷി ഭൂമിയില്‍ പച്ചക്കറി തൈകള്‍ നട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, കെപി സതീശന്‍, രാജശ്രീ വേണുഗോപാല്‍, സിന്ദു സജീവന്‍, പിഎസ് രാഹുല്‍, പ്രീതാ രാജേഷ്, ബിന്ദു ഷാജി, രാധിക എസ് ശ്യാം, ബി. രാജശേഖരന്‍, ബിജിമോള്‍, ശ്യാം മോഹന്‍, ഓവര്‍സീയര്‍ സൗമ്യ ജനാര്‍ദനന്‍, പികെവിവൈ പ്രസിഡന്റ് കെപി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.