Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ  തിരുനാളിന് കൊടിയേറി
21/01/2021
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍  വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദര്‍ശന തിരുനാളിന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാല്‍ മോണ്‍ ഹോര്‍മീസ് മൈനാട്ടി കൊടിയേറ്റുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദര്‍ശന തിരുന്നാളിന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാല്‍ മോണ്‍ ഹോര്‍മീസ് മൈനാട്ടി കൊടിയേറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാനക്കുശേഷം അള്‍ത്താരയില്‍ വെഞ്ചരിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍, സഹവികാരി ഫാ. മാത്യു വാരിക്കാട്ടുപാടം എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൊടിയേറ്റിനു ശേഷം നൊവേന, ലതീഞ്ഞ്  എന്നിവ നടന്നു. ട്രസ്റ്റിമാരായ ജോസഫ്  മുണ്ടുപറമ്പില്‍, ജോസഫ് പാലത്തിങ്കല്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ആവള്ളി, കണ്‍വീനര്‍ ജോര്‍ജ് വല്ലയില്‍, സോണി പുതുവേലില്‍, വര്‍ഗീസ് വല്ലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച വൈകിട്ട് നടന്ന പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജോസഫ് തെക്കിനേന്‍ കാര്‍മികത്വം വഹിച്ചു. വേസ്പര ദിനമായ വെള്ളിയാഴ്ച വൈകിട്ട് 4. 30ന് രൂപം വെഞ്ചരിപ്പ്, പാട്ടുകുര്‍ബാന , വചനസന്ദേശം എന്നിവ നടക്കും. പാട്ടുകുര്‍ബ്ബാനയ്ക്ക്  എറണാകുളം-അങ്കമാലി അതിരൂപത ഫാമിലി അപ്പസ്തോലിസ്റ്റ് ഡയറക്ടര്‍ ഡോ. ജോസഫ് മണവാളന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം നടക്കും. ശനിയാഴ്ച തിരുന്നാള്‍ ആഘോഷിക്കും. പുലര്‍ച്ചെ 5.30 മുതല്‍ വൈകിട്ട് മൂന്ന് വരെ വിവിധ സമയങ്ങളില്‍ കുര്‍ബാന ഉണ്ടാകും. 4.30ന് തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാല്‍ ഡോ:  ജോയി അയിനിയാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോസഫ് തെക്കിനേന്‍, സഹവികാരി ഫാ. മാത്യു വാരിക്കാട്ടുപാടം എന്നിവരും കാര്‍മികരാകും. 24ന് മരിച്ചവരുടെ ഓര്‍മ ദിനമായി ആചരിക്കും.