Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി നാശം സംഭവിച്ച പാഠശേഖരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് ആനൂകൂല്യം ലഭിച്ചില്ലെന്ന് പരാതി
20/01/2021
കൃഷി നാശം സംഭവിച്ച തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാഠശേഖരം സികെ ആശ എംഎല്‍എയും കൃഷി ഭവന്‍ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു.

വൈക്കം: പ്രകൃതി ക്ഷോഭത്തില്‍ കൃഷി നാശം സംഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന തലയാഴം പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഇതുവരെ ആനൂകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാഠശേഖരം സമിതി പരാതിപ്പെട്ടു. ഇതിലേക്ക് ഉയര്‍ന്ന പ്രീമിയം അടച്ച് സഹായത്തിനായി കാത്തിരുന്ന കര്‍ഷകരെ നിരാശപ്പെടുത്തുന്ന നടപടികളാണ് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പാഠശേഖര സമിതി ആരോപിച്ചു. അതാതു പഞ്ചായത്തില്‍ ഉണ്ടാകുന്ന കൃഷി നാശം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിന്റ അടിസ്ഥാനത്തില്‍ ആണ് ആനുകൂല്യങ്ങള്‍ ക്രെമപ്പെടുത്തുന്നത്. നഷ്ട പരിഹാരം സംബന്ധിച്ച് തിരുവനന്തപുരം അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങളുടെ പഞ്ചായത്തിലെ കൃഷി നാശം സംബന്ധിച്ച് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇതുവരെയും ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് കിട്ടിയതെന്ന് സമിതി ചൂണ്ടികാട്ടി. ഒരു പഞ്ചായത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ അവിടുത്തെ കൃഷിഭവന്‍ ജില്ലാ കൃഷി ഓഫീസിലേക്കും തുടര്‍ന്ന് ജില്ലാ കൃഷി ഓഫീസര്‍ ഡയറക്ടറേറ്റ് ഓഫ് അഗ്രിക്കല്‍ച്ചര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് ഉത്തരവ് ഇറങ്ങുന്നത്. എന്നാല്‍ ഇതിനെ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. പദ്ധതിയെ സംബന്ധിച്ച് വ്യകതമായ വിവരങ്ങളും കര്‍ഷകര്‍ക്ക് നല്‍കുന്നില്ലന്നുള്ള പരാതിയും കര്‍ഷകര്‍ ഉന്നയിക്കുന്നു. ഏക്കറിന് 640 രൂപ പ്രീമിയം അടച്ചാണ് കര്‍ഷകര്‍ പദ്ധതിയില്‍ അംഗങ്ങളായത്. ആനുകൂല്യങ്ങള്‍ വൈകുന്നപക്ഷം കൃഷിഭവനു മുന്നില്‍ കുത്തിയിരുപ്പു സമരവും പ്രധാനമന്ത്രിക്ക് കൂട്ട ഇ മെയിലുകളും അയക്കുവാനാണ് കര്‍ഷകരുടെ തീരുമാനമെന്നു തലയാഴം വനം സൗത്ത് പാടശേഖരം പ്രസിഡന്റ് സിബിച്ചന്‍ ഇടത്തില്‍ പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കര്‍ഷകരുടെ യോഗം വിളിക്കും. കൃഷി നാശം സംഭവിച്ച മേഘലകള്‍ സികെ ആശ എംഎല്‍എയും കൃഷി ഭവന്‍ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. പ്രസിഡന്റ്‌സിബിച്ചന്‍ ഇടത്തില്‍, സെക്രട്ടറി പ്രകാശന്‍ ചതുരത്തറ, വൈസ് പ്രസിഡന്റ് കിരണ്‍ കാട്ടുശ്ശേരി എന്നിവര്‍ പങ്കെടുത്തു.