Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂള്‍ വളപ്പില്‍ നടത്തിയ ചീര കൃഷിക്ക് നൂറുമേനി വിളവ്
19/01/2021
വൈക്കം ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പെടുത്തി ഒന്നര ഏക്കര്‍ സ്ഥലത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ചീരകൃഷിയുടെ വിളവെടുപ്പ് ഉത്സവം ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ടിഎസ് ശരത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍ പെടുത്തി ഒന്നര ഏക്കര്‍ സ്ഥലത്ത് നടത്തിയ ചീരകൃഷിക്ക് നൂറുമേനി വിളവ്. 45 ദിവസം കൊണ്ട് വിളവെത്തിയ ചീര കൃഷിക്ക് നല്ല വിപണി കിട്ടിയത് സ്‌കൂളിനു സാമ്പത്തിക നേട്ടമായി.  സ്റ്റുഡന്റ് പോലീസ്, എന്‍എസ്എസ് യൂണിറ്റ്,  മാതൃഭൂമി സീഡ്, റെഡ് ക്രോസ് സൊസൈറ്റി, അധ്യാപകര്‍ എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷി നടത്തിയത്. തലയാഴം പഞ്ചായത്തില്‍ നാല്  ഏക്കര്‍ സ്ഥലത്തു നടത്തിയ പച്ചക്കറി കൃഷി വന്‍ വിജയം കൊയ്തിരുന്നു.  പഞ്ചായത്തിലെ തന്നെ രണ്ടേക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പും ഏതാനും ദിവസത്തിനള്ളില്‍ നടക്കും. തലയാഴത്തെ 20 സെന്റ് സ്ഥലം വീതമുള്ള രണ്ടു കുളങ്ങളില്‍ നടത്തുന്ന കരിമീന്‍ കൃഷിയുടെയും വിളവെടുപ്പ് ആഴ്ചകള്‍ക്കകം നടത്തും. വിഷരഹിതമായ പച്ചക്കറി ഉല്‍പന്നങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗുണപ്രഥമാക്കി പ്രചാരണം നേടുകയാണ് ലക്ഷ്യം. സ്‌കൂളില്‍ നിന്നു കിട്ടുന്ന പരിശീലനം ഓരോ വിദ്യാര്‍ത്ഥികളും അവരവരുടെ വീട്ടുമുറ്റത്തും നടത്തി കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുകയാണ് മറ്റൊരു ലക്ഷ്യം. ചീര കൃഷിയുടെ വിളവെടുപ്പ് ഉത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎസ് ശരത്ത് ഉദ്ഘാടനം ചെയ്തു. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു, പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി. ടി കുരുവിള, പ്രധാനാധ്യാപിക പിആര്‍ ബിജി, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പിടി ജിനീഷ്, അമൃത പാര്‍വതി, ജിജി, പിടിഎ പ്രസിഡന്റ് പിപി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍, പ്രീതി വി പ്രഭ, ജാസ്മിന്‍, ഹേന, മിനി വി അപ്പുക്കുട്ടന്‍  എന്നിവര്‍ പങ്കെടുത്തു.