Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരോ വീട്ടുമുറ്റത്തും ജൈവ പച്ചക്കറി കൃഷി; സൗജന്യമായി തൈകള്‍ വിതരണം ചെയ്തു
16/01/2021
ഓരോ വീട്ടുമുറ്റത്തും ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നതിന് വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘം നടത്തുന്ന സൗജന്യ തൈ വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  ഓരോ വീട്ടുമുറ്റത്തും ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായി വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘം സൗജന്യമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘത്തിന്റെ പൊതുയോഗത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കിയത്. തക്കാളി, പച്ചമുളക്, വഴുതന, പയര്‍, വെണ്ട, എന്നീ ഇനങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ സംഘം പ്രസിഡന്റ് പി സോമന്‍ പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു ഏടാടന്‍, നഗരസഭാ കൗണ്‍സിലര്‍ കെപി അശോകന്‍, സംഘം ഭാരവാഹികളായ കെകെ സചിവോത്തമന്‍, ആര്‍ അജിത്ത് കുമാര്‍, ജി പൊന്നപ്പന്‍, കെ രമേശന്‍, സിടി കുര്യാക്കോസ്, സംഘം സെക്രട്ടറി ടിഎം അര്‍ച്ചന, കെ പ്രിയമ്മ, അഡ്വ. എംഎസ് കലേഷ്, എന്നിവര്‍ പ്രസംഗിച്ചു.