Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല റോസ്പുരം പള്ളിയില്‍ തിരുനാളിന് കൊടിയേറി
16/01/2021
ഉല്ലല റോസ്പുരം ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോസ് പാലത്തിങ്കല്‍ കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല റോസ്പുരം ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോസ് പാലത്തിങ്കല്‍ കൊടിയേറ്റി. ഫാ. വര്‍ഗീസ് ഇത്തിത്തറ സഹകാര്‍മികത്വം വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ലളിതമാക്കിയാണ് തിരുനാള്‍ നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ നടന്ന ആരാധനയ്ക്ക് സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ മുഖ്യകാര്‍മികനായി. ഈശോ ജീവന്റെ അപ്പം വിഷയത്തെക്കുറിച്ച് നടന്ന ആരാധനയ്ക്ക് കെസിവൈഎം, സിഎല്‍സി, തിരുബാല സഖ്യം, സോഷ്യല്‍ വെല്‍ഫെയര്‍ ഗ്രൂപ്പുകള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച വേസ്പര ദിനമായി ആചരിച്ചു. രാവിലെ 6.30ന് ദിവ്യബലിക്ക് ശേഷം ഇടവകയിലെ ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ് പ്രദക്ഷിണം പുറപ്പെട്ടു. വൈകിട്ട് അഞ്ചിന് നടന്ന വേസ്പരയുടെ കുര്‍ബാനയ്ക്ക് ഫാ. സേവി പടിക്കപ്പറമ്പില്‍, ഫാ. ലൂയിസ് വെള്ളാനിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. രാവിലെ 9.30ന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോര്‍ജ് കരിക്കിനേഴത്ത് കാര്‍മികനാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് അതിരൂപത ചാന്‍സിലര്‍ ഫാ. ബിജു പെരുമായന്‍, ഫാ. ജോണ്‍സണ്‍ കൂവേലി എന്നിവര്‍ കാര്‍മികരാകും. 18 ന് മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും. കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ ബെന്നി മഠത്തേഴത്ത്, ഔതച്ചന്‍ കണ്ടത്തിച്ചിറ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിലാ കോട്ടയ്ക്കല്‍, പ്രസുദേന്തി സേവ്യര്‍ മണ്ണൂശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.