Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരെ പിഴിഞ്ഞ് സിവില്‍ സപ്ലൈസ് ഏജന്റുമാരുടെ ചൂതാട്ടം.
26/03/2016

കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധികള്‍ക്കുമെല്ലാം ശേഷം നെല്‍കൃഷി വിളവെടുപ്പിലും കര്‍ഷകരെ പിഴിഞ്ഞ് സിവില്‍ സപ്ലൈസ് ഏജന്റുമാരുടെ ചൂതാട്ടം. തലയോലപ്പറമ്പ് കൃഷിഭവന്റെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലാണ് താരയുടെ പേര് പറഞ്ഞ് കര്‍ഷകരെ പിഴിയുന്നത്. വടക്കേപുതുശേരി, തെക്കേപുതുശേരി, തെക്കേക്കരി, മനയ്ക്കക്കരി, അറവുംകരി, ആലങ്കേരി, എസ്.എന്‍.വി, നടുക്കരി എന്നീ പാടശേഖരങ്ങളിലാണ് ഏജന്റുമാരുടെ കടന്നാക്രമണത്തില്‍ കര്‍ഷകര്‍ പകച്ചുനില്‍ക്കുന്നത്. ഒരു കിന്റല്‍ നെല്ല് എടുക്കുന്ന ഏജന്റുമാര്‍ രണ്ട് മുതല്‍ മൂന്ന് കിലോ വരെ താരയുടെ പേരില്‍ തൂക്കത്തില്‍ കുറവ് വരുത്തുന്നു. സിവില്‍ സപ്ലൈസില്‍ നെല്ല് കൊടുക്കാന്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പറയുന്ന ചട്ടങ്ങളെല്ലാം ഇവര്‍ മാററിമറിക്കുകയാണ്. ബാഹ്യവസ്തുക്കളുടെ ഇടപാടില്‍ 14 ശതമാനം വരെ നെല്ലിലെ കുഴപ്പങ്ങള്‍ അംഗീകരിച്ചുനല്‍കുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയതിനുശേഷമാണ് ഇപ്പോഴത്തെ പിഴിച്ചില്‍. കേടായതും മുളച്ചതും നിറം മങ്ങിയതും കീടബാധയേററതും മൂന്ന് ശതമാനവും, പാകമാകാത്തതും, ചുരുങ്ങിയതുമായ നെല്ലിന് മൂന്ന് ശതമാനവും, താഴ്ന്ന ഇനങ്ങളുടെ കലര്‍പ്പുകള്‍ക്ക് ആറ് ശതമാനവും, അജായനം നഷ്ടപ്പെട്ടതിന് ഒരു ശതമാനവും ഇളവ് നല്‍കാമെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണ് ഇപ്പോള്‍ കര്‍ഷകനെ പിഴിഞ്ഞ് ഏജന്റുമാര്‍ ലാഭം കൊയ്യുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതലാക്കിയാണ് ഇവര്‍ പാടശേഖരങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യുന്നത്. വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തുവാന്‍ അധികാരികള്‍ മുന്നോട്ടുവരണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.