Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരോഗമന കലാ സാഹിത്യ സംഘം സ്മൃതി സംഗമം സംഘടിപ്പിച്ചു
12/01/2021
പുരോഗമന കലാസാഹിത്യ സംഘം വൈക്കത്ത് സംഘടിപ്പിച്ച സ്മൃതിസംഗമം ജില്ലാ സെക്രട്ടറി അഡ്വ. എന്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പോയ വര്‍ഷം മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം അര്‍പ്പിച്ചും പുതുവര്‍ഷത്തെ വരവേറ്റും പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച സംഗമം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. എന്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെസി കുമാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അംബരീഷ് ജി വാസു സ്‌നേഹസന്ദേശം നല്‍കി. ജെജെ പ്രദീപ്, വൈക്കം ഷാജി, സുബ്രമണ്യന്‍ അമ്പാടി, ഹൈമി ബോബി, കവിത റജി, കെഎം അരുണ്‍, കെകെ ശശികുമാര്‍, കെഎന്‍ കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു. നാടകനടന്‍ പ്രദീപ് മാളവിക സ്മൃതി ദീപം തെളിച്ചു. തുടര്‍ന്ന് വൈക്കത്തെ കലാകാരന്‍മാരായ ജിജീഷ് കുമാര്‍, ദേവി മീര, അഡ്വ. അംബരീഷ് ജി വാസു, കെസി കുമാരന്‍, റിച്ചാര്‍ഡ് ആന്റണി, ശരത് ശര്‍മ, അനീഷ്, ഫിദ ഫാത്തിമ, കെവി രഞ്ജിത്, അനീഷ്, നന്ദുലാല്‍, സാന്ദ്ര, ദേവിക അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത സായാഹ്നം നടത്തി.