Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടേല്‍ പള്ളി തിരുനാളിന് സമാപനം കുറിച്ചു നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി
11/01/2021
വൈക്കം നടേല്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് സമാപനം കുറിച്ച് നടന്ന പ്രദക്ഷിണം.



വൈക്കം: വൈക്കം നടേല്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് സമാപനം കുറിച്ചു നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി. റോസാപൂക്കള്‍ കൊണ്ട് അലങ്കരിച്ചാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം  എഴുന്നള്ളിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പള്ളിക്ക് ചുറ്റും മാത്രമായിരുന്നു പ്രദക്ഷിണം. ചുറ്റുപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രദക്ഷിണം ഒഴിവാക്കിയിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തിരുനാള്‍ കുര്‍ബാന നാല് സമയങ്ങളിലായാണ് നടത്തിയത്. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍, ഫാ. ജോസ് തടത്തില്‍, ഫാ. ബെന്നി പാറേക്കാട്ടില്‍, ഫാ. ടോണി മാണിക്യത്താന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പ്രദക്ഷിണത്തിന് ട്രസ്റ്റിമാരായ ജോസഫ് അലന്‍വില്ല, ജോസഫ് ചിറ്റേത്തുതറ, വൈസ് ചെയര്‍മാന്‍ റീജസ് തോമസ് കണ്ടത്തില്‍പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.