Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തില്‍ മാര്‍ഗഴി കലശം സമാപിച്ചു
11/01/2021
വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാര്‍ഗഴി കലശത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ്.

 

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ പത്തു ദിവസമായി നടന്നു വന്നിരുന്ന മാര്‍ഗഴി കലശം സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു വൈക്കത്തപ്പന് ബ്രഹ്മകലശവും നടത്തി. സമാപന ദിനത്തില്‍ പ്രഭാത ശ്രീബലിയും അത്താഴ ശ്രീബലിയും ആനപ്പുറത്താണ് നടന്നത്. പ്രഭാത പൂജകള്‍ക്കും ബ്രഹ്മകലശാഭിഷേകത്തിനും ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ കണ്ടിയൂര്‍ പ്രേം ശങ്കര്‍ തിടമ്പേറ്റി. ആചാരപ്രകാരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് മൂന്നു വലംവച്ചു. മാര്‍ഗഴി കലശത്തോടനുബന്ധിച്ച് ഇന്നു രുദ്രപൂജയും, നാളെ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയും ഉണ്ടാകും. പ്രതിഷ്ഠാകാലത്ത് പരശുരാമാനാല്‍ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളില്‍ പ്രധാന ഇനമാണ് മാര്‍ഗഴി കലശം എന്നറിയപ്പെടുന്ന കല്പിച്ചു കലശമെന്നാണ് വിശ്വാസം. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരമായാണ് ചടങ്ങുകള്‍ നടത്തുന്നത്.