Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രീയ-സമുദായ രംഗത്ത് ബ്രാഹ്മണസഭ പങ്കാളിത്തം ഉറപ്പാക്കണം: എന്‍ആര്‍ പരമേശ്വരന്‍
10/01/2021
കേരള ബ്രാഹ്മണസഭ കോട്ടയം ജില്ലാ പ്രവര്‍ത്തകയോഗം മധ്യമേഖല സെക്രട്ടറി എന്‍ആര്‍ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാഷ്ട്രീയ, സാമൂഹിക, സാമുദായ രംഗത്ത് ബ്രാഹ്മണസഭയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും ഇതിന്റെ മുന്‍നിര പ്രവര്‍ത്തകരായി യുവതീ -യുവാക്കള്‍ മുന്നോട്ട് വരണമെന്ന് കേരള ബ്രാഹ്മണസഭ മധ്യമേഖല സെക്രട്ടറി എന്‍ആര്‍ പരമേശ്വരന്‍. കേരള ബ്രാഹ്മണസഭ കോട്ടയം ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ധനരായ സമുദായംഗങ്ങളെ സഹായിക്കാന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും അതിന് എല്ലാവരുടെയും കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെസി കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരമുയര്‍ത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കെസി കൃഷ്ണമൂര്‍ത്തി അറിയിച്ചു. ഉപസഭ പ്രസിഡന്റ് പി ബാലചന്ദ്രന്‍, വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് ജലജ നാരായണന്‍, ജില്ലാ സെക്രട്ടറി ആര്‍എസ് മണി, ട്രഷറര്‍ സച്ചിദാനന്ദന്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യാ ബാലചന്ദ്രന്‍, എച്ച് രാമനാഥന്‍, ജാനകി അനന്തരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.