Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടേല്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
09/01/2021
വൈക്കം നടേല്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധയുടെ തിരുസ്വരൂപം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി ഒരുക്കിയപ്പോള്‍.



വൈക്കം: ദീപാലങ്കാരങ്ങളുടെ നിറവോടെ നടത്തിയ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. വൈക്കം നടേല്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് നടന്ന വേസ്പര ചടങ്ങിലാണ് വിശുദ്ധയുടെ രൂപം പുറത്തേക്ക് എഴുന്നള്ളിച്ചത്. മെഴുകുതിരി ദീപങ്ങള്‍ തെളിച്ച് പുഷ്പങ്ങള്‍ വിരിച്ച് ഭക്തര്‍ വിശ്വാസ സമര്‍പ്പണം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്. വാദ്യഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയിരുന്നു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ടോണി മാണിക്യത്താന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകിട്ട് നടന്ന വേസ്പര ചടങ്ങുകള്‍ക്ക് ഉദയനാപുരം പള്ളി വികാരി ഫാ. ജോഷി ചിറയ്ക്കല്‍, പള്ളി വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍, സഹവികാരി ഫാ. ടോണി മാണിക്യത്താന്‍,  എന്നിവരും കാര്‍മികരായിരുന്നു. പാട്ടുകുര്‍ബാനയ്ക്ക് മദര്‍ വിമല്‍ ഗ്രേസ്, സിസ്റ്റര്‍ റിന്‍സി, ഗായക സംഘങ്ങളായ ലിസി ജിമ്മിച്ചന്‍, ജോയി കളത്തിപ്പറമ്പ്, സിജോ ജോര്‍ജ് എന്നിവരും പ്രദക്ഷിണത്തിന് ട്രസ്റ്റിമാരായ ജോസഫ് അലന്‍വില്ല, ജോസഫ് ചിറ്റേത്തുതറ, വൈസ് ചെയര്‍മാന്‍ റീജസ് തോമസ് കണ്ടത്തില്‍പറമ്പില്‍ എന്നിവരും നേതൃത്വം നല്‍കി. ഇന്നു തിരുനാള്‍ ആഘോഷിക്കും. രാവിലെ 6.30 മുതല്‍ വൈകിട്ട് ആറു വരെ നാല് കുര്‍ബാനകളുണ്ടാകും.