Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരഗ്രാമം പദ്ധതി: അവലോകനയോഗം ചേര്‍ന്നു
09/01/2021
വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന ക്ഷീരഗ്രാമം പദ്ധതിയുടെ അവലോകനയോഗം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചാത്തില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ അവലോകനയോഗം ചേര്‍ന്നു. പദ്ധതിയുടെ ഗുണഫലം കൂടുതല്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനായി കൂടുതല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ, എഡിഎസ്, സിഡിഎസ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ക്ഷീരസംഘങ്ങളില്‍വച്ച് യോഗങ്ങള്‍ കൂടുന്നതിനു തീരുമാനിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെആര്‍ ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, അസി. ഡയറക്ടര്‍ ജയലക്ഷ്മി, വൈക്കം ഡിഇഒ സിന്ധു, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.