സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടത്തും
26/03/2016
കിഴക്കേനട സ്നേഹ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നിന് സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടത്തും. ക്യാമ്പിന്റെ ഉദ്ഘാടനം പട്ടാര്യസമാജം ഹാളില്‍ രാവിലെ 8.45ന് വൈക്കം ഡി.വൈ.എസ്.പി എന്‍.സി രാജ്മോഹന്‍ നിര്‍വഹിക്കും. അസോസിയേഷന് പ്രസിഡന്റ് എ.ബി ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. രക്ഷാധികാരി രാജന് അക്കരപ്പാടം, നഗരസഭ കൗണ്‍സിലര്‍മാരായ അനൂപ്, എസ്.ഹരിദാസന് നായര്‍, ഇന്ദിരാദേവി, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.ശിവദാസ്, കെ.ശിവപ്രസാദ്, ഡോ. ജയ്പാല് എന്നിവര്‍ പ്രസംഗിക്കും.