Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ് ടോപ്പുകള്‍ വിതരണം നടത്തി
08/01/2021
നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള ലാപ് ടോപ്പ് വിതരണ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ് നിര്‍വഹിക്കുന്നു.

വൈക്കം: നഗരസഭയുടെ 2019-20 പദ്ധതിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് പഠനത്തിനുള്ള ലാപ് ടോപ്പുകള്‍ വിതരണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെപി സതീശന്‍, ആര്‍ സന്തോഷ്, ലേഖ ശ്രീകുമാര്‍, അശോകന്‍ വെള്ളവേലി, സിന്ധു ഷാജി, പ്രീത രാജേഷ്, രാജലക്ഷ്മി, രാജശേഖരന്‍, സെക്രട്ടറി രമ്യ കൃഷ്ണന്‍, കോ-ഓര്‍ഡിനേറ്റര്‍ അഖില തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വാര്‍ഡുകളിലുള്ള പതിനാറു കുട്ടികള്‍ക്കാണ് ലാപ് ടോപ്പുകള്‍ നല്‍കിയത്.