ജോയിന്റ് കൗണ്‍സില്‍ അംഗത്വ ക്യാമ്പയിന് തുടക്കമായി
05/01/2021
ജോയിന്റ് കൗണ്‍സില്‍ അംഗത്വ ക്യാമ്പയിന് വൈക്കം താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി രാജുവിന് മെമ്പര്‍ഷിപ്പ് നല്കി സംസ്ഥാന കൗണ്‍സില്‍ അംഗം ആര് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ജോയിന്റ് കൗണ്‍സില്‍ അംഗത്വ ക്യാമ്പയിന് വൈക്കത്ത് തുടക്കമായി. താലൂക്ക് ഓഫീസില്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി രാജുവിന് മെമ്പര്‍ഷിപ്പ് നല്കി സംസ്ഥാന കൗണ്‍സില്‍ അംഗം ആര് സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെപി ദേവസ്യ, എസ് സുദേവന്, മേഖലാ സെക്രട്ടറി എം.രാംദാസ്, ഡപ്യൂട്ടി തഹസില്‍ദാര്‍ ധര്മജന് എന്നിവര്‍ പ്രസംഗിച്ചു.