Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികളെ അനുമോദിച്ചു
04/01/2021

വൈക്കം: കെപിഎംഎസ് 1435-ാം നമ്പര്‍ ഉല്ലല നോര്‍ത്ത് ശാഖയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെല്‍സി സോണി, ടി മധു എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ച അശ്വിന്‍ ബാബു, പിഎസ് ലക്ഷ്മി, ഭാവയാമി ബാബു, എംആര്‍ അലീന്‍ എന്നീ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്വീകരണ യോഗം യൂണിയന്‍ പ്രസിഡന്റ് കെ രാജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജോ. സെക്രട്ടറി ഉല്ലല ഷാജി, ശാഖാ സെക്രട്ടറി നിധി മോന്‍, ജോ. സെക്രട്ടറി തുളസി എന്നിവര്‍ പ്രസംഗിച്ചു.