Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയില്‍ വര്‍ഷാചരണ ചടങ്ങുകള്‍ നടത്തി
04/01/2021
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണ പരിപാടി എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജോയി അയിനിയാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം; വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം നടത്തണമെന്ന മാര്‍പ്പാപ്പയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വര്‍ഷാചരണ ചടങ്ങുകള്‍ നടത്തി. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജോയി അയിനിയാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് തെക്കിനേന്‍ അധ്യക്ഷത വഹിച്ചു. മദര്‍ സുപ്പീരിയര്‍ അനിത്തി മരിയ, ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, ജോസഫ് മുണ്ടുപറമ്പില്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളില്‍, കണ്‍വീനര്‍ വര്‍ഗീസ് വല്ലയില്‍, ലൈസമ്മ സണ്ണി, ജോജോ ചെറുവള്ളി എന്നിവര്‍ പങ്കെടുത്തു. പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട ഇടവകയിലെ മൂന്നു കുടുംബങ്ങള്‍ക്ക് കാരുണ്യഭവനം പദ്ധതിയില്‍പ്പെടുത്തി സാന്‍ജോ ചാരിറ്റബിള്‍ മുഖേന വീട് നിര്‍മിച്ചു നല്‍കി. വീടുകളുടെ വെഞ്ചരിപ്പ് കര്‍മവും വികാരി ജനറല്‍ ജോയി അയിനിയാടന്‍ നിര്‍വഹിച്ചു.