Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
04/01/2021
വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് മധുരം പങ്കുവച്ച് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, 24 കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കും, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ്, ടിവി പുരം, വെച്ചൂര്‍, തലയാഴം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് സ്വീകരണം നല്‍കിയത്. സൊസൈറ്റി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ ഷാജിമോള്‍, ഗിരിജ പുഷ്‌കരന്‍, കെ ബിനിമോന്‍, കവിത റെജി, കെആര്‍ ഷൈലകുമാര്‍, കെബി രമ, സുകന്യ സുകുമാരന്‍, സൊസൈറ്റി സെക്രട്ടറി എംകെ സോജന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.