Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുറ്റമ്പല സമര്‍പ്പണം നടത്തി
03/01/2021
ചെമ്പ് കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തില്‍ നിര്‍മിച്ച ചുറ്റമ്പലത്തിന്റെ സമര്‍പ്പണം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 677-ാം നമ്പര്‍ കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള തൃപ്പാദപുരം ക്ഷേത്രത്തില്‍ നിര്‍മിച്ച ചുറ്റമ്പലത്തിന്റെ സമര്‍പ്പണം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി വൈക്കശ്ശേരി സുരേഷ്, മേല്‍ശാന്തി അഭിലാഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് കെഎന്‍ ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ശാലിനി മധു, സുനില്‍ മുണ്ടയ്ക്കല്‍, ചമയം ശശി, ശാഖാ സെക്രട്ടറി വിപി പവിത്രന്‍, കെഎം ശ്രീവത്സന്‍, എവി ചന്ദ്രശേഖരന്‍, എംഎസ് സജീവന്‍, എംകെ അനില്‍, എഎസ് അനൂപ്, സിഎസ് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.