Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തില്‍ മാര്‍ഗഴി കലശം തുടങ്ങി
03/01/2021

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ മാര്‍ഗഴി കലശം ആരംഭിച്ചു. 11ന് സമാപിക്കും. കലശത്തോടനുബന്ധിച്ച് 12ന് രുദ്ര പൂജയും 13ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയും ഉണ്ടാകും. പ്രതിഷ്ഠാകാലത്ത് പരശുരാമാനാല്‍ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളില്‍ പ്രധാന ഇനമാണ് മാര്‍ഗഴി കലശം എന്നറിയപ്പെടുന്ന കല്‍പിച്ചു കലശം എന്നാണ് വിശ്വാസം. മാര്‍ഗഴി മാസത്തിലാണ് ചടങ്ങ്. അതാത് കാലങ്ങളിലെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ജന്മനക്ഷത്രം ആദിയിലോ അന്തിയിലോ വരത്തക്കവിധമാണ് കലശം നടന്നു വരുന്നത്. മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ ബ്രഹ്മകലശവും ചെമ്പ് അണ്ഡാവില്‍ ജലദ്രോണിയും പൂജിച്ച് പത്തു ദിവസം കൊണ്ട് ആയിരം കലശം അഭിഷേകം നടത്തുന്നതാണ് മാര്‍ഗഴി കലശം എന്ന ചടങ്ങ്. പതിനൊന്നാം ദിവസം രുദ്രപൂജയും പന്ത്രണ്ടാം ദിനം  ഉദയനാപുരം ക്ഷേത്രത്തില്‍ നടക്കുന്ന ഉദയാസ്തമന പൂജയോടെയാണ് സമാപനം. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരമായാണ് ചടങ്ങുകള്‍ നടത്തുന്നത്.