Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം ജയന്തി ആഘോഷിച്ചു
02/01/2021
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 144-ാമത് ജയന്തി ആഘോഷത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് എസ് മധു നിര്‍വഹിക്കുന്നു.



വൈക്കം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 144-ാമത് ജയന്തി ആഘോഷം താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെ നടത്തി. വലിയകവലയിലെ മന്നം സമുച്ചയത്തില്‍ ആചാര്യന്റെ പ്രതിമയ്ക്ക് മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു ദീപം തെളിയിച്ചു. യൂണിയന്‍ ഭാരവാഹികളും കരയോഗം ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തി. ഓരോ കരയോഗങ്ങളിലും മന്നത്തിന്റെ ചിത്രം അലങ്കരിച്ച് വച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. കരയോഗം പ്രസിഡന്റുമാര്‍ പതാക ഉയര്‍ത്തി. യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ സെക്രട്ടറി എംസി ശ്രീകുമാര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ജി ബാലചന്ദ്രന്‍, ഭാരവാഹികളായ എം ഗോപാലകൃഷ്ണന്‍, സിപി നാരായണന്‍ നായര്‍, പിഎന്‍ രാധാകൃഷ്ണന്‍ നായര്‍, പി പ്രസാദ്, പിഎസ് വേണുഗോപാലന്‍ നായര്‍, കെഎസ് സാജുമോന്‍, എസ് ജയപ്രകാശ്, പിജിഎം നായര്‍, ബി ജയകുമാര്‍, എന്‍ മധു, എസ് നവകുമാരന്‍ നായര്‍, പി വേണുഗോപാല്‍, എംഎ നാരായണന്‍ നായര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിഴക്കുംചേരി തെക്കേമുറി 1603-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് എസ് മധു പതാക ഉയര്‍ത്തി. ആചാര്യന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി കെഎം നാരായണന്‍ നായര്‍, അപ്പു നായര്‍, പ്രമോദ് ചന്ദ്രന്‍, രാജ് മോഹന്‍, പത്മകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, എ ശ്രീകല,  ദേവീപാര്‍വതി, വേണുഗോപാല്‍, നന്ദകുമാര്‍, മായ, വിക്രമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നത്ത് പത്മനാഭന്റെ 144-ാമത് ജയന്തി ആഘോഷം നടത്തി. കരയോഗ മന്ദിരത്തില്‍ പ്രസിഡന്റ് എന്‍പി പ്രേംകുമാര്‍ പതാക ഉയര്‍ത്തിയ ശേഷം ഛായാചിത്രത്തിനു മുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്. എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പ് നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ നായര്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍, ജോ. സെക്രട്ടറി എന്‍ഡി സുരേഷ്, വനിതാ വിഭാഗം പ്രസിഡന്റ് കെകെ ബേബി, സെക്രട്ടറി മിനി ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.