Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ് രാഘവന്‍ സ്മാരക മന്ദിരം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
31/12/2020

വൈക്കം: വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സംഘാടകരില്‍ പ്രമുഖനായിരുന്ന എസ് രാഘവന്റെ സ്മരണാര്‍ത്ഥം കൊതവറയില്‍ നിര്‍മിച്ച സ്മാരക മന്ദിരം ജനുവരി രണ്ടിന്‌ വൈകിട്ട് നാലിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടിഎന്‍ രമേശന്‍, പി സുഗതന്‍, മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, സികെ ആശ എംഎല്‍എ, കെ അജിത്ത് എക്‌സ്. എംഎല്‍എ, പിഎസ് പുഷ്‌കരന്‍, എസി ജോസഫ്, ടിസി പുഷ്പരാജന്‍, ഡി ബാബു, ജെപി ഷാജി, വി വിജേഷ് എന്നിവര്‍ പ്രസംഗിച്ചും. സി രാഘവന്റെ പത്‌നിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ സി ദേവയാനി നല്‍കിയ സ്ഥലത്താണ് സ്മാരക മന്ദിരം നിര്‍മിച്ചിട്ടുള്ളത്.