Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള ശ്രമം ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തിലും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും തടഞ്ഞു.
24/03/2016

ഉദയനാപുരം പഞ്ചായത്തിലെ 7- വാര്‍ഡായ പടിഞ്ഞാറെക്കരയിലെ ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള ശ്രമം ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തിലും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും തടഞ്ഞു. നിയമവിരുദ്ധമായും പഞ്ചായത്ത് സമിതിയുടെ അനുമതി ഇല്ലാതെയുമാണ് ഇന്‍ഡസ് എന്ന മൊബൈല്‍ ടവര്‍ നിര്‍മ്മാണ കമ്പനിയുടെ കടന്നുകയററവും നിയമവിരുദ്ധ പ്രവര്‍ത്തനവും. ടവര്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന സ്ഥലത്തുനിന്നും 15 മീററര്‍ അകലത്തിലാണ് തൊട്ടടുത്ത ആള്‍താമസമുള്ള വീട്. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം നിരവധിവീടുകള്‍, ക്ഷേത്രം, സര്‍ക്കാര്‍ സ്‌കൂള്‍ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ട് മൊബൈല്‍ ടവര്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും മാററി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ടവറില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം ക്യാന്‍സര്‍ അടക്കമുള്ള മാറാരോഗങ്ങള്‍ പിടിക്കപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മൊബൈല്‍ ടവര്‍ കമ്പനികളുടെ ജീവനക്കാരും ഗുണ്ടകളും സ്ഥലത്ത് വന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും പോലീസിനെ സ്വാധീനിച്ച് ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ നിന്ന് ടവര്‍ നിര്‍മ്മാണം മാററുന്നതിന് അതിശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി പറഞ്ഞു. വാര്‍ഡുമെമ്പര്‍മാരായ സുലോചന പ്രഭാകരന്‍, പി.എസ് മോഹനന്‍, ജമീല നടരാജന്‍, ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും അജിത്.സി കണ്‍വീനറായും പി.സി.രാജന്‍ ചെയര്‍മാനായും, ഗിരിജദേവി കേശവപ്പള്ളില്‍ ജോയിന്റ് കണ്‍വീനറായും രമ രമേശന്‍ വൈസ്‌ചെയര്‍മാനായും കമ്മററി രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ ററി.ററി.സെബാസ്റ്റ്യന്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.