Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മകന്റെ അനുസ്മരണത്തിനായി കരുതിയ തുക ഉപയോഗിച്ച് ആശുപത്രിയിലേക്ക് വീല്‍ചെയറുകള്‍ നല്‍കി
31/12/2020
മകന്‍ ബിനോയിയുടെ ചരമവാര്‍ഷിക അനുസ്മരണത്തിനായി കരുതിയ തുക ഉപയോഗിച്ച് അച്ഛന്‍ ഭാസ്‌കരദാസ്  വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ വീല്‍ചെയറുകള്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ആര്‍എംഒ ഡോ. എസ്‌കെ ഷീബയ്ക്ക് കൈമാറുന്നു.

വൈക്കം: അപകടത്തില്‍ മരിച്ച വൈക്കം പടിഞ്ഞാറെനട സൗപര്‍ണിക സെന്റര്‍ ഉടമ ബിനോയ് ഭാസ്‌കരദാസിന്റെ ചരമവാര്‍ഷിക അനുസ്മരണത്തിനായി കരുതിവച്ച തുക ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി. ബിനോയിയുടെ അച്ഛന്‍ ഭാസ്‌കരദാസാണ് മാതൃകാപരമായ ഈ സഹായം നല്‍കിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ആശുപത്രി ആര്‍എംഒ ഡോ. എസ്‌കെ ഷീബയ്ക്ക് വീല്‍ചെയറുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എംകെ മഹേഷ്, ഒ മോഹനകുമാരി, ബിന്ദു ഷാജി, രാധിക ശ്യാം, ആശുപത്രി സ്റ്റാഫ് അമ്പിളി എന്നിവര്‍ പങ്കെടുത്തു.