Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്മസ്-പുതുവര്‍ഷ ആഘോഷം നടത്തി
31/12/2020
വൈക്കം ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഭവനങ്ങള്‍ സന്ദര്‍ശിച്ച് കേക്ക് കൈമാറുന്നു.

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷത്തിന് പുതുമയാര്‍ന്ന പരിപാടി. അസോസിയേഷന്റെ കീഴിലുള്ള നൂറു ഭവനങ്ങളില്‍ ഭാരവാഹികള്‍ എത്തി സ്നേഹത്തിന്റെ സന്ദേശവും പുതുവര്‍ഷത്തിന്റെ നന്മയും ആശംസിച്ച് ഓരോ പായ്ക്കറ്റ് കേക്കുകള്‍ നല്‍കിയാണ് ആഘോഷം നടത്തിയത്. എല്ലാവര്‍ഷവും നടത്തിയിരുന്ന പുതുവര്‍ഷ ആഘോഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമാക്കിയാണ് ഭവന സന്ദര്‍ശനം നടത്തി ആശംസകള്‍ നേര്‍ന്നത്. പ്രസിഡന്റ് ടിജി ബാബു, സെക്രട്ടറി പിഎം സന്തോഷ് കുമാര്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, ടിപി ദിനേശന്‍, വി മോഹനന്‍, വി നന്ദുലാല്‍, ടി കെ മോഹനന്‍, എന്‍എച്ച് ഹരീഷ്, ടി പ്രതാപന്‍, അനഘ പ്രതാപന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേക്കുകളുമായി ഭവനങ്ങള്‍ സന്ദര്‍ശിച്ചത്.