Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തിലെ ആര്‍ദ്രദര്‍ശനം ഭക്തിസാന്ദ്രമായി
30/12/2020
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആര്‍ദ്രദര്‍ശനത്തിനോടുനുബന്ധിച്ച് നടന്ന ഋഷഭ വാഹനം എഴുന്നള്ളിപ്പ്.

 

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആര്‍ദ്ര ദര്‍ശനം ഭക്തിസാന്ദ്രമായി. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചാണ് ദര്‍ശനം സൗകര്യം ഒരുക്കിയിരുന്നത്. മേല്‍ശാന്തിമാരായ ടിഡി നാരായണന്‍ നമ്പൂതിരി, ടിഎസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രഭാത പൂജകള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. തിരുവാതിര നാളില്‍ രാവിലെ നടക്കുന്ന ശ്രീബലി ഋഷഭ വാഹനത്തിലാണ്. വെള്ളിയില്‍ നിര്‍മിച്ച ഋഷഭത്തില്‍ വൈക്കത്തപ്പന്റെ വിഗ്രഹം ചേര്‍ത്ത് കട്ടിമാലകളും പട്ടുടയാടകളും ചേര്‍ത്ത് അലങ്കരിച്ചു. അലങ്കരിച്ച വാഹനം മുളം തണ്ടില്‍ ബന്ധിച്ച് അവകാശികളായ മൂസതുമാര്‍ ചുമലിലേറ്റി ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം വച്ചു. കലാപീഠം ബാബു, വൈക്കം സുമോദ്, വൈക്കം പവിത്രന്‍, വെച്ചൂര്‍ രാജേഷ്, വെച്ചൂര്‍ വൈശാഖ്, വൈക്കം കാര്‍ത്തിക്, വൈക്കം ജയന്‍, വൈക്കം അതുല്‍ മേനോല്‍, ഷിബു തുടങ്ങിയവര്‍ വാദ്യമേളങ്ങള്‍ ഒരുക്കി.