Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
26/12/2020
അക്കരപ്പാടം ഓംകാരേശ്വരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കൂനംതൈ പുരുഷന്‍ കൊടിയേറ്റുന്നു.



വൈക്കം: എസ്എന്‍ഡിപി യോഗം 130 -ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ഓംകാരേശ്വരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കൂനംതൈ പുരുഷന്‍ കൊടിയേറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. വൈക്കം ബിനുകരുണാകരന്‍ തന്ത്രി, മേല്‍ശാന്തി വാരനാട് അജിത് മഹാദേവന്‍ എന്നിവരും കാര്‍മികരായിരുന്നു. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ക്ഷേത്രചടങ്ങുകള്‍ മാത്രമാണ് നടത്തുക. ക്ഷേത്രം പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എംആര്‍ രതീഷ്, പി സദാശിവന്‍, എംസി സുനില്‍കുമാര്‍, ഷാജി, ചന്ദ്രന്‍ ജയകുമാര്‍, പിഡി സരസന്‍, വിപിന്‍, പ്രേമാനന്ദന്‍, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.