Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലീഡറെ അനുസ്മരിച്ചു
24/12/2020
ലീഡര്‍ കെ കരുണാകരന്റെ പത്താമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ എംവി മനോജ് ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം; കേരളത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ഐഎന്‍ടിയുസി പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ എംവി മനോജ് പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ലീഡര്‍ കെ കരുണാകരന്റെ 10-ാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എം ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് ടിആര്‍ ശശികുമാര്‍, സെകട്ടറി പി ജയറാം, ഭാരവാഹികളായ പിഎല്‍ പ്രേംലാല്‍, എംഡി സത്യന്‍, കെ.ബി ദിനേശ്, ഒഎ സജീവ് എന്നിവര്‍ പ്രസംഗിച്ചു.