Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ വിശ്വനാഥന്‍ അനുസ്മരണം നടത്തി
24/12/2020
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സികെ വിശ്വനാഥന്‍ അനുസമരണ സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വിബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പടുത്തുയര്‍ത്തി തൊഴിലാളികള്‍ക്കും പാവപ്പെട്ട വിഭാഗങ്ങള്‍ക്കും അവകാശ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാന്‍ ധീരമായ പോരാട്ടം നടത്തിയ നേതാവായിരുന്നു സികെ വിശ്വനാഥന്‍ എന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വിബി ബിനു. വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സികെ വിശ്വനാഥന്‍ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സികെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് വളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണ സമ്മേളനം ചേര്‍ന്നത്. യൂണിയന്‍ സെക്രട്ടറി ടിഎന്‍ രമേശന്‍, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എംഡി ബാബുരാജ്, ജോണ്‍ വി ജോസഫ്, മുന്‍ എംഎല്‍എ കെ അജിത്ത്, എംഎസ് സുരേഷ്, ഡി രഞ്ജിത്ത്കുമാര്‍, കെ.എ രവീന്ദ്രന്‍, പിജി ത്രിഗുണസെന്‍, പിആര്‍ ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.