Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്നേഹസന്ദേശവുമായി കുട്ടികള്‍ക്ക് അധ്യാപകരുടെ ക്രിസ്മസ് കാര്‍ഡുകള്‍
23/12/2020
വൈക്കം ആശ്രമം എല്‍പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ പിടി ജിനീഷും അധ്യാപകരും കുട്ടികള്‍ക്ക് അയക്കുവാനുള്ള ക്രിസ്മസ്-ന്യൂഇയര്‍ കാര്‍ഡുകള്‍ കവറുകളിലാക്കുന്നു.

വൈക്കം: കുഞ്ഞിളം മനസ്സുകളെ സന്തോഷിപ്പിക്കാന്‍ അധ്യാപകരുടെസ്നേഹാന്വേഷണവുമായി ക്രിസ്മസ്-ന്യൂ ഇയര്‍ കാര്‍ഡുകള്‍. ആശ്രമം എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പിടി ജിനീഷും 16 അധ്യാപകരും കുട്ടികള്‍ക്ക് ക്രിസ്മസ് സന്ദേശകാര്‍ഡുകള്‍ അയക്കുവാനുള്ള തിരക്കിലാണ്. പ്ലേ ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള 400 വിദ്യാര്‍ഥികള്‍ക്കാണ് സ്നേഹത്തിന്റെ സന്ദേശവും പുതുവര്‍ഷത്തിന്റെ നന്മയും നേര്‍ന്ന് ക്രിസ്മസ് കാര്‍ഡുകള്‍ പോസ്റ്റ് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കുട്ടികളുമായി ഇടപഴകാന്‍ കഴിയാത്ത സാഹചര്യം അധ്യാപകരെയും, അധ്യാപകരുടെ തലോടല്‍ കിട്ടാതെ വിദ്യാര്‍ഥികളും നൊമ്പരപ്പെടുന്ന സാഹചര്യത്തെ അതിജീവിക്കാന്‍ ക്രിസ്മസ് കാര്‍ഡുകള്‍ വഴി സ്നേഹബന്ധങ്ങള്‍ പുതുക്കുകയാണ് ലക്ഷ്യം. സ്‌കൂളിന്റെ സേവന ചരിത്രത്തില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് ക്രിസ്മസ് കാര്‍ഡുകളയച്ച് സ്നേഹാന്വേഷണം നടത്തുന്നത്. ക്രിസ്മസ്-ന്യൂഇയര്‍ കാര്‍ഡുകള്‍ മുഖ്യമന്ത്രിക്കും, വകുപ്പ് മേധാവികള്‍ക്കും, ജനപ്രതിനിധികള്‍ക്കും അയക്കുമെന്ന് ഹെഡ്മാസ്റ്റര്‍ പിടി ജിനീഷ് പറഞ്ഞു. ഹെഡ്മാസ്റ്ററും അധ്യാപകരും കേക്ക് മുറിച്ച് മധുരം പങ്കുവയ്ച്ച് ക്രിസ്മസ് ആഘോഷവും നടത്തി.  അധ്യാപകരായ അമ്പിളി പ്രതാപ്, ആശ കെ ചെല്ലപ്പന്‍, രമ്യ കമലാസനന്‍, ടിഎസ് സംഗീത, സിഎസ് സന്ദീപ്, പിആര്‍ സോണിയ, പ്രീഷ പ്രിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.