Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ കര്‍ഷക ദിനം: കോടതി വളപ്പില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി
23/12/2020
ദേശീയ കര്‍ഷക ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും കൃഷി വകുപ്പും ചേര്‍ന്ന് വൈക്കം കോടതി വളപ്പില്‍ നടപ്പാക്കുന്ന പച്ചക്കറികൃഷിയുടെ തൈനടീല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ജി മഹേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ കര്‍ഷക ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ വൈക്കം കോടതി വളപ്പില്‍ ഗ്രോബാഗില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. കോടതി ജീവനക്കാരും, അഭിഭാഷകരും, ഉന്നത ഉദ്യോഗസ്ഥരും കൈകോര്‍ത്താണ് കൃഷി നടപ്പാക്കുന്നത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ജി  മഹേഷ് തൈനടീല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്സണും മുന്‍സിഫുമായ ടിബി ഫസീല അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി മനോമോഹന്‍, മജിസ്ട്രേറ്റ് ടികെ അനിരുദ്ധന്‍, അസി. കൃഷി ഓഫീസര്‍ മെയ്സണ്‍ മുരളി, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ രാജേഷ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. എന്‍ ശ്രീജിത്ത്, ജൂനിയര്‍ സൂപ്രണ്ട് അനീഷ് ജോസ്, ഡി അനീഷ് എന്നിവര്‍ പങ്കെടുത്തു.