Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
24/03/2016
ടി.വി പുരം പഞ്ചായത്തിലെ മത്സ്യസമൃദ്ധി പദ്ധതിയില്‍പ്പെടുത്തി കുളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ മത്സ്യസമൃദ്ധി പദ്ധതിയില്‍പ്പെടുത്തി ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സമ്മിശ്ര കര്‍ഷകനായ ടി.വി പുരം മൂത്തേടത്തുകാവ് സ്വദേശി സോമനാണ് തലയാഴം കൊതവറയില്‍ തങ്കപ്പന്‍ കണ്ണന്തറയുടെ കൃഷിയിടം പാട്ടത്തിനെടുത്ത് നിലഉടമയുടെ സഹായത്തോടെ ചെളിനീക്കി മത്സ്യകൃഷിക്ക് അനുയോജ്യമാക്കിയത്. ഗ്രാസ് കാര്‍പ്പ്, കട്‌ല, രോഹു, മൃഗാള്‍ തുടങ്ങിയ മത്സ്യങ്ങളെയാണ് പഞ്ചായത്തിന്റെ മത്സ്യസമൃദ്ധി പദ്ധതിയില്‍പ്പെടുത്തി കുളത്തില്‍ നിക്ഷേപിച്ചത്. ടി.വി പുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒന്‍പതര ഏക്കറോളം തരിശുനിലം കൃഷിയോഗ്യമാക്കി നെല്‍കൃഷിയിറക്കിയ സോമന് പ്രകൃതിക്ഷോഭം മൂലം മികച്ച വിളവ് നഷ്ടമായിരുന്നു. ഇതുമൂലം വലിയസാമ്പത്തിക പ്രതിസന്ധിയിലായ സോമന്‍ മത്സ്യകൃഷിയിലാണ് ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. എട്ട് പശുക്കളെ വളര്‍ത്തി പരിപാലിക്കുന്ന ഇദ്ദേഹം മികച്ച ക്ഷീരകര്‍ഷകനുമാണ്. മത്സ്യസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജീനാ തോമസ്, മെമ്പര്‍മാരായ സെബാസ്റ്റ്യന്‍ ആന്റണി, രമ ശിവദാസ്, ഷീലാ സുരേശന്‍, രാഖി സജേഷ്, കൃഷിയിടത്തിന്റെ ഉടമ തങ്കപ്പന്‍ കണ്ണന്തറ, കര്‍ഷകന്‍ സോമന്‍ ഉമാങ്കേരി എന്നിവര്‍ പങ്കെടുത്തു.