Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശയപ്രചരണവും മെമ്പര്‍ഷിപ്പ് വിതരണവും
22/12/2020
അറുപത് വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വണ്‍ ഇന്‍ഡ്യ വണ്‍ പെന്‍ഷന്‍ വെച്ചൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ആശയപ്രചരണ സമ്മേളനം സംസ്ഥാനകമ്മറ്റിയംഗം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അറുപത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ വെച്ചൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശയപ്രചരണവും മെമ്പര്‍ഷിപ്പ് വിതരണവും സമ്മേളനവും നടത്തി. വെച്ചൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനയുടെ കൊടിയുയര്‍ത്തി ആശയപ്രചാരണം നടത്തി. അംഗത്വവിതരണവും സമ്മേളനവും സംസ്ഥാനകമ്മറ്റിയംഗം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വാസുദേവകൈമള്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കോയാ യൂസഫ്, സെക്രട്ടറി ബെന്നി ജോണ്‍, ട്രഷറര്‍ ബിജു തലയാഴം, ജോണപ്പന്‍ ഏറനാടന്‍, ഉണ്ണികൃഷ്ണന്‍ സമന്വയം, ജിക്‌സണ്‍, രജനി ബാബു, റോജന്‍ പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.