Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹൈഡ്രോസാന്‍ ഡിസ്ഇന്‍ഫെക്ടന്റ് ആന്റ് നോണ്‍ ആല്‍ക്കഹോളിക് ഹാന്‍ഡ് സാനിറ്റസൈര്‍ വിപണിയിലിറക്കി.
21/12/2020


വൈക്കം: വൈക്കത്തെ ഒരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഹൈഡ്രോസാന്‍ ഡിസ്ഇന്‍ഫെക്ടന്റ് ആന്റ് നോണ്‍ ആല്‍ക്കഹോളിക് ഹാന്‍ഡ് സാനിറ്റസൈര്‍ വിപണിയിലിറക്കി. സി.കെ ആശ എം.എല്‍.എ ആദ്യവിപണനം നിര്‍വഹിച്ചു. കോവിഡ് 19 മഹാമാരി വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുന്ന ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളതും ഇന്റര്‍നാഷണല്‍ സ്റ്റാന്‍ന്റേര്‍ഡ് പ്രകാരം ബയോ ഓര്‍ഗാനിക് കോമ്പൗണ്ടുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതുമായ ഉല്‍പ്പന്നമാണിത്. ആരാധനാലയങ്ങള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, ആമ്പുലന്‍സ്, മറ്റ് വാഹനങ്ങള്‍, സര്‍ജ്ജിക്കല്‍ എക്യൂപ്‌മെന്റുകള്‍ മുതലായവ 24 മണിക്കൂര്‍ അണുവിമുക്തമാക്കി സൂക്ഷിക്കാന്‍ ഇതുമൂലം കഴിയുന്നു.