Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞം തുടങ്ങി
21/12/2020
തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിച്ചു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ധ്വജാരോഹണം നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. പ്രസിഡന്റ് കെ.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോയിന്റ് സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ.ബാബു, വെളിച്ചപ്പാട് എം.ജയന്‍, മാനേജര്‍ പി.ആര്‍ രാജു, അമ്മിണി ശശി, കെ.കെ പത്മനാഭന്‍, വി.ജയന്‍, കെ.പുരുഷന്‍, എം.ടി അനില്‍കുമാര്‍, സി.പഴനിയപ്പന്‍ ചെട്ടിയാര്‍, ടി.ശിവന്‍, കെ.സുന്ദരന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു. 25ന് രുഗ്മിണി സ്വയംവരം, 26ന് വൈകിട്ട് 7.30ന കളമെഴുത്തും പാട്ടും, 27ന് യജ്ഞസമര്‍പ്പണം എന്നിവയും നടക്കും.