Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണവും മുന്‍കാലപ്രവര്‍ത്തകരെ ആദരിക്കലും
21/12/2020

വൈക്കം: ലീഡര്‍ കെ.കരുണാകരന്റെ 10-ാമത് അനുസ്മരണവും മുന്‍കാലപ്രവര്‍ത്തകരെ ആദരിക്കലും ഡി.കെ.റ്റി.എഫ് വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 23ന് നടത്തും. രാവിലെ 11 മണിക്ക് വലിയകവലയിലെ എന്‍.എസ്.എസ് ഹാളില്‍ ചേരുന്ന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. മുന്‍കാലപ്രവര്‍ത്തകരെ ജില്ലാ പ്രസിഡന്റ് എ.എം കുമാരന്‍ ആദരിക്കും. മോഹന്‍ ഡി ബാബു, സാഗര്‍, അഡ്വ. ജയദീപ് പാറയ്ക്കല്‍, കെ.സുരേഷ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ.പി സുകുമാരന്‍, കെ.കെ കുട്ടപ്പന്‍, വി.ബിന്‍സ്, പി.ഡി ജോര്‍ജ്ജ്, കെ.എസ് സജീവ് എന്നിവര്‍ സംസാരിക്കും.