Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിരീതിയുടെ പുത്തനറിവുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പില്‍ നടത്തിയ ജൈവപച്ചക്കറിക്കൃഷിക്ക് നൂറുമേനി വിളവ്.
19/12/2020
ആശ്രമം സ്‌കൂളില്‍ നടന്ന രണ്ടാംഘട്ട ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പ് മഹോത്സവം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൃഷിരീതിയുടെ പുത്തനറിവുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പില്‍ നടത്തിയ ജൈവപച്ചക്കറിക്കൃഷിക്ക് നൂറുമേനി വിളവ്. ആശ്രമം സ്‌കൂളിലെ കൃഷിപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വളപ്പും പുരയിടങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പിലാണ് കൃഷിക്ക് മികച്ച നേട്ടമുണ്ടായത്. സ്‌കൂളിലെ മാതൃഭൂമി സീഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.എസ്.എസ് യൂണിറ്റുകള്‍, റെഡ്‌ക്രോസ്, ലിറ്റില്‍ കൈറ്റ്, അധ്യാപകര്‍-അനധ്യാപകര്‍, പി.ടി.എ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കൃഷി. ഓരോ കൃഷിക്കും അനൂകൂലമായ സാഹചര്യങ്ങള്‍ കണ്ടെത്തിയാണ് കൃഷി നടത്തിയത്. ജൈവകീടനാശിനിയും ജൈവവളപ്രയോഗവും നടത്തി വിഷരഹിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം സ്‌കൂള്‍വളപ്പ് ചലനമറ്റപ്പോള്‍ കൃഷിയിലൂടെ ഉണര്‍വേകി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കുകയായിരുന്നു. പടവലം, വഴുതന, ചീര, വെള്ളരി, വെണ്ട, പാവല്‍, പയര്‍, തക്കാളി, ചേന, റാഡിഷ് വാഴ, മത്തന്‍, കുമ്പളം,തണ്ണിമത്തന്‍, കുക്കുമ്പര്‍ എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. തലയാഴം പഞ്ചായത്തില്‍ രണ്ടേക്കര്‍ സ്ഥലത്ത് നെല്‍ക്കൃഷിയും നാലേക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും രണ്ടുകുളങ്ങളില്‍ കരിമീന്‍ കൃഷിയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. രണ്ടാംഘട്ട വിളവെടുപ്പ് ഉദ്ഘാടനം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ഉല്‍പ്പന്ന വിപണനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിളയും നിര്‍വഹിച്ചു. പ്രഥമാധ്യാപിക പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയന്‍, പ്രീതി വി പ്രഭ, അമൃത പാര്‍വ്വതി എന്നിവര്‍ നേതൃത്വം നല്‍കി.